വളരെ കാലത്തെ ആഗ്രഹമായിരുന്നു ഒരു ക്യാമറ വാങ്ങിക്കണമെന്ന് .ഒരു ക്യാമറ വാങ്ങുവാന്‍ എനിക്ക് പ്രചോദനം ആയത് ഇന്റര്‍നെറ്റില്‍ ഉള്ള ചില ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന ഗ്രാമീണ ചിത്രങ്ങളാണ് ..ക്യാമറ വാങ്ങി ..അടുത്ത ലക്ഷ്യം ചിലഅപ്രകാരമുള്ള (ഗ്രിഹാതുരത്വം ആണേ ) ചിത്രങ്ങള്‍ ആയിരുന്നു,
നെല്‍പാടങ്ങള്‍,നാട്ടുവഴികള്‍,ഇല്ലങ്ങള്‍,മനകള്‍ എന്നിവ ആയിരുന്നു മനസിലെ ഫ്രെയിം .. ഇന്ന് ഇതെല്ലം ഇന്ന് കണ്ടെത്താന്‍ കുറച്ച് ബുദ്ധിമുട്ടാണെന്ന് എല്ലാവര്ക്കും അറിയാം എന്ന് കരുതുന്നു ...അങനെ എന്‍റെ ഗ്രാമ കാഴ്ചകള്‍ തേടി ഉള്ള യാത്ര വിവരങ്ങളും ചിത്രങ്ങളും ആണ് ഞാന്‍ ഇവിടെ അപ്‌ലോഡ് ചെയ്യുന്നത് ..
ആദ്യ ലക്‌ഷ്യം മറനാട്ട് മന
അങ്ങനെ ഞാനും എന്‍റെ കൂടുകാരന്‍ (പേര് ഐസക്) കൂടി രാവിലെ .9 മണിക്ക് എന്‍റെ നാടായ തിരുവാലിയില്‍ (മലപ്പുറം ജില്ല) നിന്നും യാത്ര തുടങ്ങി , പാണ്ടിക്കാട് അടുത്തുള്ള മറനാട്ട് മന ആയിരുന്നു ലക്‌ഷ്യം, വണ്ടൂര്‍ നിന്നും പെരിന്തല്‍മണ്ണ റോഡില്‍ നിന്നും ചെമ്പ്രശ്ശേരി അടുത്താണ് ഈ മന സ്ഥിതി ചെയ്യുന്നത് , ഞങള്‍ അവിടെ എത്തി , മനയുടെ ഗേറ്റ് നു മുന്പ് ഒരു വലിയ അരയാല്‍ മരം ,കോട്ടമതിലുപോലെ ഇരുവശവും
![]() |
മുന്‍ഭാഗം |
ഉയര്‍ന്നുനില്‍ക്കുന്ന മതില്‍ ,ഇവിടെ ഫോട്ടോഗ്രഫി കുഴപ്പം ആകുമോ എന്ന് കരുതി ഞാന്‍ വളരെ സൂക്ഷിച്ചാണ് എടുത്തത്
മറനാട്ട് മന എന്നാണ് ഈ മനയുടെ പേര്. മറാട്ട് മനയെന്നും പറയുന്നവരുണ്ട്. പതിനാറ് കെട്ടുകളാണ് ഈ മനയ്ക്കുള്ളത്.പതിനാറ് കെട്ടുകളാണ് ഈ മനയ്ക്കുള്ളത്. നാലുകെട്ട് തന്നെ നാലെണ്ണം ചേരുമ്പോഴാണ് പതിനാറ് കെട്ടാകുന്നത്. കമല്‍ സംവിധാനം ചെയ്ത ‘ഗസല്‍‘ എന്ന സിനിമയിലടക്കം പല പ്രമുഖ സിനിമകളിലും നിങ്ങളീ മനയുടെ പൂമുഖമടക്കമുള്ള ചില ഭാഗങ്ങള്‍ കണ്ടിരിക്കും.
![]() |
പൂമുഖം |
പൂജ ഉള്ളതിനാല്‍ മനക്ക് ഉള്ളിലെ പ്രവേശനവും മറ്റും സാധ്യമല്ല എന്ന് മനസിലായി , അനുവാദം ചോദിച്ചിട്ടാണ് അവിടത്തെ പുറത്ത് കഴച്ചകള്‍ കണ്ടത് , എന്‍റെ ഫോട്ടോഗ്രഫി നടക്കും എന്ന് എനിക്ക് തോന്നിയില്ല , നിരാശനായി ഞാന്‍ ക്യാമറ ബാഗില്‍ തന്നെ വച്ചു ..കുറച്ചു സമയം അവിടെ ചിലവഴിച്ചു,അവിടന്ന്ഇറങ്ങി
അടുത്ത ലക്‌ഷ്യം പൂന്താനം ഇല്ലം
പൂന്താനം ഇല്ലം സ്ഥിതി ചെയ്യുന്നത് പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂർ റോഡിൽ ഏകദേശം 6 കി.മി അകലെ പൂന്താനം എന്ന സ്ഥലത്താണ്.
അങനെ 12 മണിയോടെ അടുത്ത ലക്ഷ്യമായ പൂന്താനം ഇല്ലത്തിന്റെ മുറ്റത്ത് എത്തി ,ജീർണ്ണാവസ്ഥയിലായിരുന്നുവെങ്കിലും ഇപ്പൊൾ സർക്കാർ ഏറ്റെടൂത്ത് പുനരുദ്ധാരണം നടത്തി വരുന്നു ,
ആരെയും കാണുനില്ല ,മനസ്സില്‍ കണ്ട ചിത്രം അല്ല നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന കാഴ്ചകള്‍ എല്ലാം മങ്ങി , മുറ്റം നിറയെ ഇന്റര്‍ലോക്ക് കട്ടകള്‍ പതിച്ചു സുന്ദരമാകിയിടുന്ദ് ,
ബാകി ഉള്ള എല്ലാം തന്നെ വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട് ,ഇല്ലത്തില്‍ ആരെയും കാണാത്തതിനാല്‍ ഉള്ളിലേക്കുള്ള പ്രവേശനം ഇവിടെയും നടന്നില്ല ,എന്‍റെ കൂടുകാരനു മനയും അവിടത്തെ അന്തരീക്ഷവും നല്ല ഇഷ്ടമായി തോനുന്നു അവന്‍ അവിടെ ഒന്ന്
മയങ്ങാന്‍ കിടന്നു, ഞാന്‍ ചുറ്റുപാടും നടന്നു നടന്നു ഫോട്ടോ എടുത്തു
ചിത്രം ഒന്നും ശരിയായില്ല സാരമില്ല ക്യാമറ പഠിച്ചു വരുന്നതെ ഉള്ളു ,ഇല്ലത്തിന്റെ ഉള്ളിലേക്ക് ഉള്ള പ്രവേശനം നടക്കാത്ത ദേഷ്യത്തില്‍ ഞാന്‍ ഒരു ജനവാതിലൂടെ ഉള്ളിലേക്ക് നോക്കി ,
ഒരു ചെറിയ നടുമുറ്റം ,പിന്നെ ഒരു വാതിലില്‍ കൃഷ്ണ വിഗ്രഹം , അത് കണ്ടപ്പോള്‍ ഞാന്‍ എന്‍റെ ക്യാമറ എടുത്തു ജനവാതിലൂടെ ഒരു ഫോട്ടോ എടുത്തു ,
ക്യാമറ എടുത്ത് വച്ച .വീണ്ടും കുറച്ച് സമയം കറങ്ങി ,
പുതു തലമുറക്ക് മനസിലാവാന്‍ എന്നാണ് തോന്നുന്നു പത്തായ പുര എന്നൊക്കെ ബോര്‍ഡ് എഴുതി വച്ചിട്ടുണ്ട്,
ചില ചിത്രങ്ങള്‍
പത്തായപുര |
പത്തായപുര |
ഇല്ലത്തിന്റെ പിന്‍ഭാഗം |
പത്തായപുരയുടെ പിന്‍ഭാഗം |
കിളി വാതില്‍ |
തന്നെ
കിട്ടിയില്ല ,വീണും നിരാശനായി
എങ്കിലും വിട്ടില്ല അടുത്ത ലക്‌ഷ്യം
പാലക്കാട് .. കുറച്ച വയല്‍ പാടങ്ങള്‍ ,പിന്നെ നമ്മുടെ പ്രസസ്തമായ വരിക്കാശേരി മന
അടുത്ത ലക്ഷ്യം വരിക്കാശേരി
മന 12.40 നു ഞങള്‍ അടുത്ത lലക്ഷ്യമായ വരിക്കാശേരി മനയിലേക്ക്തിരിച്ചു,പാലക്കാട് അല്ലെ വയല്‍ പാടങ്ങള്‍ഒക്കെയാണ് മനസ്സില്‍ ,പക്ഷെ എവിടേം അങ്ങനെ ഉള്ള ഒരു വയല്‍ ഒന്നും കണ്ടില്ല,,പട്ടാമ്പി കഴിഞ്ഞു ,ചെറിയ ഒരു പാട ശേഖരം ,
അവിടെ ഇറങ്ങി ,പാടത്തിനു അറ്റത്ത് ഒരു ഓടിട്ട വീട് ,കണ്ടപ്പോള്‍ രസം തോന്നി,പക്ഷെ നട്ടുച്ച സമയം ആയതിനാല്‍ ചിത്രത്തിന് അത്ര രസം പോര ,
![]() | ||
വല്ലതും കിട്ടോ എന്ന് നോക്കാനുള്ള എന്‍റെ ശ്രമം |
![]() |
എന്‍റെ കൂട്ടുകാരന്‍ ഐസക്ക് |
വരിക്കാശേരി മന
അങനെ വരിക്കാശേരി മന എത്തി ,ഈ മനയെ പറ്റി അധികം പറയണ്ട കാര്യമില്ലല്ലോ , എന്നാലും പറയാം ലെ .
,മലയാള സിനിമയുടെ മെയിന്‍ ഷൂട്ടിംഗ് ലൊക്കേഷന്‍ ആണ് ഇത് ,125 ഇല്‍ പരം ചിത്രങ്ങള്‍ ഇവിടന്നു എടുത്തിട്ടുണ്ട്
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മനയാണിത്. പാലക്കാട്ടെ ഒറ്റപ്പാലത്ത് മനിശേരി യില്‍ സ്ഥിതിചെയ്യുന്നു. മനിശേരി മന എന്നും പേര് ഉണ്ടെന്നാണ് തോന്നുന്നത് ,ഇപ്പോള്‍ ഉള്ള മനയ്ക്ക് നൂറു വര്‍ഷം പഴക്കമാണുള്ളത്.നാലുകെട്ട് ഉള്ള മന വാസ്തുവിദ്യയില്‍ കേമനായ വേളനെഴി നമ്പൂതിരി പണിതീര്‍ത്തതാന്.യഥാര്‍ത്ഥ ഇല്ലം, പറയിപെറ്റ പന്തിരു കുലത്തിലെ പെരുന്തച്ചന്‍ ആണ് പണിതത്. പൂമുഖം 60 വര്‍ഷത്തെ പഴക്കമുള്ളതാണ്.നാലുകെട്ടും,പത്തായപ്പുരയും ഇപോഴും ഉണ്ട്. 4.5 ഏക്കറില്‍ ആയിരുന്നു മന ഇരുന്നിരുന്നത്. ഊട്ടുപുര, കച്ചേരിപ്പുര, കുളപ്പുര എന്നിവയും, 2 കുളങ്ങളും, 6 കിണറുകളും ഉണ്ടായിരുന്നു. കൂടാതെ ശ്രീ പയൂര്‍ ഭട്ടതിരിപ്പാട് പണിതീര്‍ത്ത മൂന്നു ക്ഷേത്രങ്ങളും ഉണ്ട്. ശിവനും, വിഷ്ണുവും, അയ്യപ്പനും ആണ് പ്രതിഷ്ഠ. ഈ ക്ഷേത്രങ്ങള്‍ പിന്നീട് 1942 -ല്‍ ശ്രീ മാന്നാനംപ്പാട്ട് നമ്പൂതിരി പുനര്‍നിര്‍മിച്ചു.
![]() |
മനയുടെപിന്‍ഭാഗം ,ഇതിലൂടെ ആണ്സന്തര്‍ശകര്‍ക്ക് ഉള്ള വഴി |
ഞാന്‍ ഇവിടെ മുന്പ് വന്നിടുണ്ട് ,പക്ഷെ ഇന്ന് ഞാന്‍ കണ്ടപ്പോള്‍ അന്ന് കണ്ട രൂപമേ അല്ല ,മന മുഴുവന്‍ വേറെ ലുക്ക് , കാര്യം അന്വേഷിച്ചപ്പോളാണ് മനസിലയത് അവിടെ ജയറാമിന്റെ പുതിയ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നു വേണ്ടി ഉള്ള സെറ്റ് ഇട്ടതായിരുന്നു " മൈലാഞ്ചി മൊഞ്ചുള്ള വീട് "എന്നാണ് സിനിമയുടെ പേര് എന്ന് അവിടന്ന് ചിലര്‍ പറയുന്നത് കേട്ടു ,
![]() |
മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമക്ക് വേണ്ടി ഉണ്ടാക്കിയ്യ സെറ്റ് |
![]() |
ഞാന്‍ മുന്പ് വന്നപ്പോള്‍ എടുത്ത മനയുടെ ചിത്രം |
ഷൂട്ടിംഗ് തീര്‍ന് സെറ്റ് മാറുവാനുള്ള പണികള്‍ അവിടെ നടക്കുന്നുണ്ടായിരുന്നു ,ഞാന്‍ ക്യാമറ എടുത്തില്ല കാരണം സിനിമ സെറ്റ് ആയതിനാല്‍ ക്യാമറ കൊണ്ട് ഫോടോ എടുക്കുന്നതിനു സമ്മതിച്ചില്ല .
![]() |
ഇത് മുഴുവന്‍ സെറ്റ് ആണ് |
അത്ര നന്നായി തോന്നാത്തത് കൊണ്ട് തല്‍കാലം മൊബൈലില്‍ എടുത്തു ,ഏതായാലും മനയുടെ ഉള്ളില്‍ കേറാനുള്ള പദ്ധതി നടന്നില്ല ,കാരണം അവിടെ " പ്രിഥ്വിരാജ് ന്റെ എന്ന് നിന്റെ മൊയ്തീന്‍ "ഷൂട്ടിംഗ് സെറ്റ് നിര്‍മാണം ആയിരുന്നു,
മനയുടെ ഗ്രിഹാതുരത്വം ഫ്രെയിം എടുകാനുള്ള ആഗ്രഹം നടന്നില്ല ,വീണ്ടും നിരാശനായി ഞങള്‍ അവിടെ നിന്നും യാത്ര തിരിച്ചു .
.സമയം ഏതാണ്ട് അഞ്ച് മണി , മനിശേരി യില്‍ നിന്നും ഞങ്ങള്‍ യാത്ര തുടങ്ങി ഇവിടെ അടുത്ത ഒരു പഴയ കൊട്ടാരം ഉണ്ടെന്നു ആരോ പറയുന്നത് കേട്ടിരുന്നു ,ഞാന്‍ ബൈക്ക് നിറുത്തി അനേഷിച്ചു ,സംഭവം ശരി തന്നെ ആണ് കവളപാറ കൊട്ടാരം എന്നാണ് പേര് ,അത് അവിടെ അടുത്ത് തന്നെ അന്നെന്നാണ് പറഞ്ഞത് ,അടുത്തായതിനാല്‍ ഭക്ഷണം കഴിച്ചു അവിടേം കൂടി പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു ,
കവളപ്പാറ കൊട്ടാരം
കൂനത്തറയിൽ കവലയിൽ നിന്നും നിന്നും രണ്ടു കിലോമീറ്റർ മാറി ആര്യങ്കാവ് അമ്പലത്തിനു അടുത്താണ് കവളപ്പാറ കൊട്ടാരം സ്ഥിതി ചെയ്യുന്നത്, മനോഹരമായ ഗ്രാമാന്തരീക്ഷം.ആറാം തമ്പുരാൻ,ബസ് കണ്ടക്ടർ തുടങ്ങിയ സിനിമകളിലെ ചില ഭാഗങ്ങൾ ആര്യൻകാവ് ഭാഗത്ത് നിന്നാണ് എടുത്തിട്ടുള്ളത് ..
വഴിയിലൂടെ ചോദിച്ചു ചോദിച്ചു ഞങ്ങൾ അവസാനം കവളപ്പാറ കൊട്ടാരത്തിന്റെ മുറ്റത്ത് എത്തി.. ഒരു പ്രേതാലയം പോലെ ആണ് തോന്നുന്നത്, അകെ പൊളിഞ്ഞി കാട് പിടിച്ചു നിൽകുന്നു..
ഞാൻ കുറച്ച സമയം അതിനു ചുറ്റുപാടും നടന്നു...കവളപാറ കൊട്ടാരത്തിന് ഏകദേശം 400 വര്ഷത്തിലേറെ പഴക്കമുണ്ട്.96 ഗ്രാമങ്ങളുടെ അധിപനായിരുന്ന മൂപ്പില്‍ നായരുടെ ഉടമസ്ഥയിൽ ആയിരിന്നു ഈ കൊട്ടാരം, സ്വത്ത് തര്ക്കതിന്റെ പേരില് റിസീവര് ഭരണത്തിൽ ഉള്ള ഈ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയം ആണ് .
.മുൻ ഭാഗവും,ഊട്ടു പുരയും മാത്രമേ ഇന്ന് കാണാൻ കഴിയുള്ളൂ ,ചുറ്റും കാട് മൂടി കിടക്കുകയാണ്, കുറച്ച കൂടി കഴിഞ്ഞാൽ പൂര്ണമായും ഈ കൊട്ടാരം നഷ്ടമാകും ..
അടുത്ത തലമുറയ്ക്ക് ചരിത്രം പഠിക്കാൻ വേണ്ടിയെങ്കിലും ഇത് സംരക്ഷിക്കാമായിരുന്നു..
കൊട്ടാരത്തിൽ വിലപിടിപ്പുള്ള വല്ല വസ്തുക്കളും ഉണ്ടായിരുന്നു എങ്കിൽ ഒരു പക്ഷെ സംരക്ഷിക്കപെട്ടേനെ അല്ലെ ? മൊത്തം കാട് പിടിച്ച് കിടക്കുന്നത് കൊണ്ട് പാമ്പിന്റെ ശല്യം ഉണ്ടെന്നു അതിലൂടെ വന്ന ഒരു നാട്ടുകാരൻ പറഞ്ഞു..അടുത്ത ലക്‌ഷ്യം ഒളപ്പമണ്ണ മന ആയിരുന്നു ,പക്ഷെ ഇനി നിവർത്തി ഇല്ല ,സന്ധ്യ ആയി,ഒളപ്പമണ്ണ ഇനി അടുത്ത തവണ ആകാമെന്ന് പറഞ്ഞു ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്ക് യാത്ര തിരിച്ചു..