Wednesday, June 22, 2016

കിണ്ണക്കരയിലെ നീലക്കുറിഞ്ഞി തേടി ഒരു യാത്ര..

കിണ്ണക്കരയിലെ നീലക്കുറിഞ്ഞി തേടി ഒരു യാത്ര..

എടാ അട്ടപാടിയില്‍ നിന്നും കുറച്ചു ഉള്ളിലോട്ട് പോയാല്‍ എവിടെയോ ഒരു സ്ഥലത്ത് നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട് കാണാന്‍ പോയാലോ ?

ഈ ചോദ്യത്തില്‍ നിന്നും പെട്ടെന്ന് ഉണ്ടായ ഒരു ബൈക്ക് ട്രിപ്പ്‌ ::
മഞ്ചേരി നിന്നും അട്ടപാടി ,മഞ്ഞൂര്‍ , ഊട്ടി ..സാഹസികത ഇഷ്ടപ്പെടുന്ന, നീണ്ട ബൈക്ക് യാത്രകളെ സ്നേഹിക്കുന്ന
കേരളത്തിലെ ചെറുപ്പക്കാർ ഒരിക്കലെങ്കിലും യാത്ര ചെയ്യാൻ കൊതിക്കുന്ന ഒരിടം
ഞങ്ങള്‍ രണ്ടു ബൈക്കില്‍ നാല് പേരും ഹെല്‍മെറ്റ്‌ ധരിച്ചു വളരെ സേഫ് ആയി മഞ്ചേരി യില്‍ നിന്നും 7 മണിക്ക് യാത്ര തുടങി ..

മണ്ണാര്‍ക്കാട് >>

മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടി വഴി ആണ് പോകേണ്ടത് ,മണ്ണാര്‍ക്കാട് എത്തി ഒരു ഹോട്ടലില്‍ കയറി ചായ കുടിച്ചു
ചുമ്മാ മനോരമ പത്രം എടുത്തു ..ഭാഗ്യം നോക്കണേ ..!!!!! ഫസ്റ്റ് പേജില്‍ തന്നെ മഞ്ഞ്ജൂരിലെ കിണ്ണകരയില്‍ നീലക്കുറിഞ്ഞി പൂത്തു എന്ന വാര്‍ത്ത‍.. അത് കണ്ടപ്പോളാണ്
ഞങ്ങള്‍ക്ക് ആസ്വസമായത് അത് വരെ എവിടെയാണ് നീലക്കുറിഞ്ഞി ഉള്ളത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു ..ഞങ്ങള്‍ യാത്ര തുടര്‍ന്നു..
മണ്ണാർക്കാട്‌ നിന്നും അട്ടപ്പാടിയിലേക്കുള്ള വഴികൾ തികച്ചും 



മനോഹരമായിരുന്നു ..നാട്ടുവഴികളും പച്ച വിരിച്ച നെല്‍പ്പാടങ്ങളും, ഗ്രാമ ഭംഗി കണ്ടു കഴിഞ്ഞപ്പോളെക്കും ചുരം തുടങ്ങി ,
നല്ല തണുത്ത അന്തരീക്ഷം ഒരു വശത്ത് അഗാധമായ കൊക്കകളും മറു വശത്ത് മലകളും ,
,ചെറിയ വെള്ളചാട്ടങ്ങളും .

 ഇവടന്നുള്ള യാത്ര കുറച്ച പേടിച്ചു ഞങളുടെ ബൈക്ക് ചെയിന്‍ ലൂസ് ആയി .
ഞായറാഴ്ച ആയതിനാല്‍ ഒരു വര്‍ക്ക്‌ ഷോപ്പും ഉണ്ടാവില്ല .


.കുറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ബോർഡ്‌ കണ്ടു.

<<മുക്കാലി >>

മുക്കാലി എന്നാണ് ഈ സ്ഥലത്തിന്റെ പേര്. കുറച്ചു പെട്ടിക്കടകളും മറ്റും ഉള്ള, കുറെ ജീപ്പുകൾ കിടക്കുന്ന ഒരു ചെറിയ ജങ്ക്ഷൻ.വര്‍ക്ക്‌ ഷോപ്പ് തിരഞ്ഞു കുറെ സമയം .


.ഭാഗ്യം എന്ന് പറയട്ടെ ഒരു വര്‍ക്ക്‌ ഷോപ്പ് മറ്റെന്തോ ആവശ്യത്തിനു തുറന്നിരുന്നു.. ബൈക്ക് നന്നാക്കി യാത്ര തുടങ്ങി..
അട്ടപ്പാടിഎത്തി ..


അട്ടപ്പാടി എന്ന സ്ഥലപ്പേര് കേൾക്കുമ്പോൾ ആദ്യം ആളുകളുടെ മനസ്സിൽ വരുന്നത് ആദിവാസികളും അവരുടെ ഓല മേഞ്ഞ കുടിലുകളും ഒക്കെ ആണ്.
പക്ഷെ ഇപ്പോഴത്തെ അട്ടപ്പാടിയുടെ രൂപം അതല്ല . ഓലക്കുടിലുകൾക്ക് പകരം ചെറിയ ടെറസ്സ് വീടുകൾ..

<<താവളം >>

അട്ടപ്പാടി കഴിഞ്ഞു താവളം എന്ന സ്ഥലത്തില്‍ എത്തി .ഇവിടെ നിന്നും മുള്ളി എന്ന സ്ഥലത്തിലെക്കുള്ള റോഡിലുടെ യാത്ര തുടങ്ങി വിജനമായ നാട്ടു വഴികള്‍ ,ഇപ്പോളെങ്കിലും ആരേലും കണ്ടാലായി ..


വഴിയില്‍ നിറയെ നെല്ലി,പേരക്ക തോട്ടങ്ങള്‍ ,ഒരു മയിലിന്റെ കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തി .മയില്‍ എന്റെ ക്യാമറക്ക് മുഖം കൊടുകാതെ സ്ഥലം വിട്ടു



..പേരക്ക തോട്ടത്തില്‍ നിന്നും രണ്ടു പേരക്ക കട്ട് പറച്ചു തിന്നു .
.
കട്ട്
പറച്ചു കൊണ്ടാണോ എന്തോ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
 ,ഞങള്‍ അ ഗ്രാമത്തിലൂടെ യാത്ര തുടര്‍ന്നു ..പൂര്‍ണമായി പച്ചപ്പില്ലാത്ത വഴികളും കുന്നുകളും 



അതിനു മുകളില്‍ കാറ്റാടി യന്ത്രങ്ങള്‍ ,ഒരു പുഴ ഞങള്‍ പോകുന്ന വഴിയിലൂടെ ഒഴുക്കുന്നുണ്ട് ..


<<മുള്ളി>>

മനുഷ്യവാസം ഒട്ടും ഇല്ലാത്ത ആ വിജന പാതകളിലൂടെ സഞ്ചരിച്ചു മുള്ളി എന്ന സ്ഥലത്ത് എത്തി. മുള്ളിയിലാണ് ചെക്ക്‌ പോസ്റ്റ്‌ ഉള്ളത്.
ഇനി തമിഴ്നാട്ടിലൂടെ ആണ് യാത്ര. മുള്ളി കഴിഞ്ഞു കുറെ ദൂരം വളരെ മോശം ആയ റോഡുകൾ ആണ്. വെറും കല്ലുകൾ മാത്രം ഉള്ള, റോഡ്‌ എന്ന് പറയാൻ പറ്റാത്ത തരത്തിൽ ഉള്ള റോഡ്‌ ആയിരുന്നു അത് .
ആ റോഡിലൂടെ കുറെ ദൂരം സഞ്ചരിച്ചു വീണ്ടും ഒരു ചെക്ക്‌ പോസ്റ്റിൽ എത്തി.



 തമിഴ്നാടിന്‍റെ വകയാണ് അത്, ഞങള്‍ ബൈക്ക് നിര്‍ത്തി രെജിസ്റ്ററില്‍ പേര് എല്ലാം കൊടുത്തു ..ഗാര്‍ഡ് അടുത്ത ചോദ്യം ..എന്തായിരിക്കും ?
പൈസ തന്നെ രണ്ടു ബൈക്കിനും കൂടി 100 രൂപ ചോദിച്ചു ..ഞങള്‍ 50 രൂപ കൊടുത്തു .അങ്ങിനെ ആ ചെക്ക്‌ പോസ്റ്റും കടന്നു വീണ്ടും യാത്ര മഞ്ഞൂരിലേക്ക് തുടർന്നു ..
കാട്ടു വഴികളിലൂടെ കുറെ ദൂരം വണ്ടി ഓടി കഴിഞ്ഞപ്പോൾ ഹെയർ പിൻ വളവുകളുടെ തുടക്കം ആയി. 43 ഹെയർ പിൻ വളവുകൾ ആണ് മഞ്ഞൂരിലേക്ക് ഉള്ളത് . 




സൌത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹെയർ പിൻ വളവുകൾ ഉള്ളത് ഇവിടെ ആണ് എന്നും അത് റെക്കോർഡ്‌ ആണ് എന്നും പറയുന്നുണ്ട് സത്യം ആണോ അറിയില്ല കേട്ടോ !

വളഞ്ഞ പുളഞ്ഞ വഴികളും താണ്ടി വണ്ടി അല്‍പ്പം കയറിയപ്പോഴേക്കും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഒരു വശത്ത് അഗാധമായ കൊക്കകൾ, മറുവശത്ത് ഉയരം അറിയാത്ത മലനിരകൾ.


അങ്ങകലെ ഒരു വലിയ മലയുടെ ഉച്ചിയിൽ പൊട്ടിന്റെ വലിപ്പത്തിൽ കുറച്ചു വീടുകൾ കണ്ടു. അതാണ്‌ മഞ്ഞൂർ എന്ന് തോന്നി.
മഞ്ഞൂരിലേക്കുള്ള റോഡുകൾ എല്ലാം നല്ലതും, വഴിയിൽ വാഹനങ്ങൾ വളരെ കുറവും ആയിരുന്നു. ഒന്നോ രണ്ടോ വാഹനങ്ങൾ മാത്രം ഞങ്ങളെ കടന്നു പോയി
.കടന്നു വന്ന വഴിയിലോ, പോകാനുള്ള വഴിയിലോ വണ്ടി കേടായാൽ ചിലപ്പോൾ നന്നാക്കിയെടുക്കാൻ ഒരാളെ പോലും അവിടെ കിട്ടുകയില്ല

എന്നാലോചിച്ചപ്പോൾ ആണ് ഈ യാത്രയിലെ സാഹസികത മനസ്സിലായത്‌ .
പോകുന്ന വഴിയിൽ വൈദ്യതി ഉത്പാദിപ്പിക്കുന്നതിനായി ഒരു വലിയ മലയിൽ നിന്നും വെള്ളം കൊണ്ട് വരുന്ന വലിയ പെൻ സ്റ്റോക്ക്‌ പൈപ്പുകൾ കണ്ടു. താഴെ വൈദ്യതി ഉത്പാദിപ്പിക്കുന്ന സ്ഥലവും.

<<മഞ്ഞൂർ >>


നാല്പത്തി മൂന്നു ഹെയർ പിൻ വളവുകൾ താണ്ടി അവസാനം ഗെദ്ധ എന്ന സ്ഥലവും പിന്നിട്ടു ഒടുവിൽ മഞ്ഞൂരിലെത്തി. അവിടെ നല്ല തണുപ്പ് തുടങ്ങിയിരുന്നു.ഊട്ടിയിലും കൊടൈക്കനാലിലും കാണപ്പെടുന്ന അതെ തണുപ്പ്.


സമയം ഏതാണ്ട് മൂന്നു മണി ,ചെറിയ മഴ തുടങ്ങി ..ഇവിടെ നിന്നും കിണ്ണക്കരയിലെത്താന്‍ ഇനിയും 20 കിലോമീറ്റര്‍ സഞ്ചരികണം മുപതോളം ചെറിയ ഹെയര്‍ പിന്‍ വളവുകള്‍ താണ്ടി യാത്ര തുടര്ന്നു,ചുറ്റും
തേയില കുന്നുകളും ഇടക്കിടെ തേയില ഫാക്ടറികളും .വഴി ഒരു വിജനമായ കാട്ടുപാതയിലെത്തി ,കരുത്ത് ഇരുണ്ട കാട്ടുവഴികള്‍ ,റോങ്ങ്‌ ടേണ്‍ എന്ന ഇംഗ്ലീഷ് സിനിമയില്‍ കാണുന്ന പോലെ ഉള്ള സ്ഥലങ്ങള്‍ .
രണ്ടു മാനുകള്‍ ഞങ്ങളുടെ ബൈക്കിന്റെ സൌണ്ട് കേട്ടപോള്‍ ഓടി മറഞ്ഞു .നല്ല മഴ പെയ്തു ഞങള്‍ ബൈക്ക് നിറുത്തി ഒരു മരച്ചുവട്ട്ടില്‍ വിശ്രമിച്ചു ,നല്ല വിശപ്പ് കയ്യില്‍ ഉണ്ടായിരുന്ന ആപ്പിളുകള്‍ കഴിച്ചു യാത്ര തുടര്ന്നു
<<കിണ്ണക്കര>>

,.അങ്ങനെ കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കിണ്ണക്കരയിലെ താഴവാരത്തില്‍ എത്തി ,


അതാ പൂത്തുലഞ്ഞു നില്‍കുന്ന നീലക്കുറിഞ്ഞികള്‍ ഒരു കുന്നു നിറയെ കുറുഞ്ഞി പൂക്കള്‍.


മഴ കാരണം അതികം ഫോട്ടോകള്‍ എടുക്കാന്‍ പറ്റിയില്ല ..



കുറച്ച നേരം അവിടെ ചിലവഴിച്ചു
 

,കയ്യില്‍ കുറച്ച് നീലക്കുറിഞ്ഞി പൂക്കളുമായി അവിടെ നിന്നും ഊട്ടി വഴി നാട്ടിലേക്ക് തിരിച്ചു ...