Monday, September 26, 2016

വെള്ളിനേഴിയിലെ ഒളപ്പമണ്ണ മന യിലേക്ക്

                           ഒരു ഒഴിവുദിവസം പതിവുപോലെ ഞാന്‍ 8 മണിക്ക് എണീറ്റു ,ഇന്ന് അടുത്ത എവിടെയെങ്കിലും പോണം എന്നായിരുന്നു മനസ്സില്‍ ,ചായകുടി എല്ലാം കഴിഞ്ഞു ,എന്റെ കൂട്ടുകാരന്‍ ഐസക്ക് നെ വിളിച്ചു ,റെഡി ആയി നില്ക്കാന്‍ പറഞ്ഞു..
ഞാന്‍ എന്റെ ബൈക്കില്‍ വീട്ടില്‍ നിന്നും ഇറങ്ങി,മഞ്ചേരി എത്തി കൂട്ടുകാരനെ എടുത്തു.. പ്രത്യേകിച്ച് ഒരു പ്ലാനും ഉണ്ടായിരുന്നില്ല ,അപ്പോളാണ് എനിക്ക് വെള്ളിനേഴി എന്ന സ്ഥലത്തിന്റെ കാര്യം ഓര്മ വന്നത് ,ഒരു ഷൂട്ടിംഗ് ലൊക്കേഷന്‍ ആണെന്ന് കേട്ടിടുണ്ട് ,ഗ്രാമീണഭംഗി  ഉള്ള ഒരു നാട്ടിന്‍പുറത്തിനു ചേര്‍ന്ന ഒരു പേരും"വെള്ളിനേഴി " ഈ പേര് എന്നെ വല്ലാതെ അകഷിച്ചു,എന്തായാലും അവിടെ തന്നെ ഇന്നത്തെ യാത്ര എന്ന് ഞാന്‍ ഉറപ്പിച്ചു.
 
അങ്ങനെ യാത്ര തുടര്‍ന്ന് മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണ ചെർപുളശ്ശേരി റോഡില്‍ അടുത്താണ് വെള്ളിനേഴി എന്ന സ്ഥലം ഉള്ളത് , ഞങ്ങള്‍ തൂത കഴിഞ്ഞു ചോദിച്ചു ചോദിച്ചാണ് പോയത് ,അങ്ങനെ ഞങ്ങള്‍ മങ്ങാട് എന്ന സ്ഥലത്തെത്തി ,അവിടെന്നിന്നും വഴി ചോദിച്ചു ,, മങ്ങാട് നിന്നും കുറച്ചു ഉള്ളിലേക്കാണ് വെള്ളിനേഴി ,

ഒരു പുഴയുടെ അടുത്തുള്ള റോഡാണ് ,വിജനമായ സാധാരണ വഴി ,കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍,ഒരു നാടന്‍ വഴി തന്നെ ,കുറച്ച കുറച്ച വീടുകള്‍, ബസ്‌ സര്‍വീസ് ഒക്കെ ഉണ്ട് ,പക്ഷെ ഒരു നെല്‍ വയല്‍ പാടങ്ങളും ഇല്ല.
ഞങ്ങള്‍ വെള്ളിനേഴി എന്ന സ്ഥലം എത്തി, ഒരു ചെറിയ ജങ്ഷന്‍ ,കുറെ പഴയ കാലത്തേ പോലെ   ഉള്ള ചായ കടകള്‍ ,ഒരു തനി ഉള്ള നാടന്‍ സ്ഥലം എനിക്ക് നല്ല ഇഷ്ടമായി ,ആയതു കൊണ്ട് തന്നെ എല്ലാവരും ഞങ്ങളെ ശ്രധിക്ക്കുന്നു ,അതികം കറങ്ങി നടന്നാല്‍ പ്രശ്നമാകുമെന്നു തോന്നി ,ഫോട്ടോ എടുക്കാന്‍ എനിക്കൊരു മടി ആയി ,,ഇവിടെ ഒന്നും കാണാന്‍ ഉണ്ടാവില്ല എന്ന് ഉറപ്പായി ഞങ്ങള്‍ ഏതൊക്കെയോ റോഡിലൂടെ പോയി ,അവസാനം ഒരു വയല്‍ പാടത്തിന്റെ അടുത്ത ഒരു കാത്തിരിപ്പ്‌ പുര കണ്ടപ്പോള്‍,ഞാന്‍ ബൈക്ക് നിര്‍ത്തി,കുറച്ച സമയം അവിടെ ഇരുന്നു ,തിരിച്ചു പോകാനായിരുന്നു പരിപാടി,
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ രണ്ടു കുട്ടികള്‍ അതിലൂടെ വന്നത്  ,ഞങ്ങള്‍ അവരോട് ചോദിച്ചു ഇവിടെ വയല്പാടങ്ങള്‍ ഒക്കെ ഉള്ള സ്ഥലം വേറെ ഉണ്ടോ ന്നു ,,അവര് പറഞ്ഞു ഇല്ല ,പുഴയുടെ സൈഡില്‍ ഉണ്ട് എന്ന് പറഞ്ഞു ,, വേറെ എന്തെങ്ങിലും കാണാന്‍ ഉണ്ടോ ചോദിച്ചപ്പോഴാണ് ഒളപ്പമണ്ണ മനയുടെ കാര്യം പറഞ്ഞത് ,ഞങള്‍ വഴി ചോദിച്ചു ,ഏതായാലും മന കണ്ടിട്ട പോകാം എന്ന് , ഞങള്‍ അങ്ങോട്ട് തിരിച്ചു , അടുത്ത് തന്നെ ആണ് മന ഉള്ളത് , 

അങ്ങനെ ഞങ്ങള്‍ ഒളപ്പമണ്ണ മനയുടെ തെക്ക് ഭാഗത്തുള്ള വഴിയില്‍ എത്തി ,

മഴ ചെറുതായി പെയ്യുന്നുണ്ട് ,വേഗം മനയുടെ പൂമുഖത്ത് ഇരുന്നു ,
 വെള്ളിനേഴി യെയും ഒളപ്പമണ്ണ മനയെയും കുറിച്ച് പറയുമ്പോള്‍ 


        മഹാകവി ഒളപ്പമണ്ണയുടേ ജന്നസ്ഥലം. പാലക്കാട് ചെർപുളശ്ശേരി അടുത്ത് 'വെള്ളിനേഴി' എന്ന കലാഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു, ലൊക്കേഷൻ പറയുമ്പോ ഒറ്റപ്പാലത്തിനടുത്ത് എന്നേ പറയാറുള്ളൂ, കലാഗ്രാമം എന്ന അപരനാമത്തിലും വെള്ളിനേഴി അറിയപ്പെടുന്നു, 


വെള്ളിനേഴിയിലെ ഓരോ ഊടുവഴികളും ചെന്നെത്തുന്നത് ഒരു കലാകാരന്റെ വീട്ടിലായിരിക്കും എന്നൊരു പഴമൊഴി തന്നെയുണ്ട്‌,വെള്ളിനെഴിയിലാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രശസ്തമായ ഒളപ്പമണ്ണ മനയുള്ളത്



200 വർഷങ്ങൾക്കു മുമ്പ് കഥകളിയിലെ കല്ലുവഴിച്ചിട്ടയ്ക്ക് രൂപം നൽകിയത് ഒളപ്പമണ്ണ മനക്കാരായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത് 
 സാഹിത്യലോകത്തിനും വാദ്യലോകത്തിനം നൃത്തലോകത്തിനുമൊക്കെ വലിയ സംഭാവന ചെയ്ത ഇടമാണ്




കവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിപ്പാടും ബാലസാഹിത്യകാരി സുമംഗലയും ഈ മനയിലാണ് പിറന്നത്

 ഒട്ടേറെ ഹിറ്റ് സിനിമകളുടെ ലൊക്കേഷനാണ് മന. ആറാം തമ്പുരാൻ(മഞ്ജു പാട്ടു പഠിപ്പിക്കൂന്നതൊക്കെ ആ മുൻഭാഗത്താണ്), ആകാശഗംഗ, നരസിംഹം, ഇലവങ്കോട് ദേശം, നരൻ, മാടമ്പി, ദ്രോണ, ഓടോഗ്രാഫ്(തമിഴ്) എന്നീ ചിത്രങളെല്ലാം മനയിലും ചിത്രീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി എന്നും നിന്റെ മൊയ്ദീനിലെ മൊയ്തീന്റെ വീടായി മാറിയതും ഒളപ്പമണ്ണ മന തന്നെ  

. മനയോടു ചേർന്നുള്ള രണ്ടു മൂന്നു തറവാടുകൾ കൂടി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട ,ക്ഷേത്രവു കലകളും സംസ്ക്കാരവും ഒക്കെ കൂടിച്ചേര്ന്ന് മനോഹരമാക്കിയ ഒരു ഗ്രാമം


 . വെള്ളിനേഴിയുടെ പ്രൌഢിക്ക് മാറ്റു കൂട്ടി തലയുയര്ത്തി നില്ക്കുന്ന ഒളപ്പമണ്ണ മന. ഇപ്പോള് മന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. കേരളത്തിന്റെ കലകളും പാരമ്പര്യവും രുചിയും അറിയാനെത്തുന്ന വിദേശ ടൂറിസ്റ്റുകള്ക്ക് പ്രിയങ്കരമായ ഒരിടം.

ഇത്രയൊക്കെ യാണ് മനയെ പറ്റി എനിക്ക് കിട്ടിയ വിവരങ്ങള്‍ , ചെറിയ മഴ ഉള്ള്ളതിനാല്‍  ഞങ്ങള്‍ കുറച്ചു സമയം കൂടി അവിടെ ഇരുന്നു

 മഴ തോര്‍ന്നപ്പോള്‍ ഞാന്‍ മനയുടെ ഓരോ ഭാഗത്ത്‌ നിന്നും ഫോട്ടോ എടുക്കല്‍ ആരംഭിച്ചു ,കൂട്ടുകാരന്‍ പൂമുഖത്തെ പടിയില്‍ ഇരുന്നു വിശ്രമിച്ചു ,ശാന്തമായ അന്തരീക്ഷം , ,മനയുടെ ഉള്ളിലേക്ക് പ്രവേശനം ഇല്ല എന്നാണ് എനിക്ക്  തോന്നിയത്, ആരെയും കാണുന്നുമില്ല എന്തായാലും ഞാന്‍ കുറച്ച ഫോട്ടോകള്‍ എടുത്തു,ഞാന്‍ ചുറ്റും നടന്നു ഫോട്ടോ എടുത്തു , 

അപ്പോളാണ് കുളം ശ്രദ്ധയില്‍ പെട്ടത് ,ഞങള്‍ അവിടേക്ക്  നീങ്ങി ,എല്ലാം കാട് പിടിച്ചു കിടക്കുന്നു , 




കുളവും കുളപ്പുരയും ചെറിയ ഒരു പേടി ഉണ്ടാക്കുന്ന പോലെ തോന്നി..വെളിച്ചം തീരെ ഇല്ല ,മഴ പെയ്യാന്‍ വേണ്ടി നില്‍ക്കുന്നു ,,

അല്‍പ സമയം കഴിഞ്ഞു മഴ പെയ്തു ,ഒരു എന്തൊക്കെയോ ഒരു പ്രത്യേകത തോന്നി അവിടെ ഇരുന്നപ്പോള്‍ , 

വെളിച്ചം അല്‍പ്പം കുറവായിരുന്നു ,
ഉള്ളത് വച്ചു കുറച്ച ഫോട്ടോകള്‍ എടുത്തു.
കുറച്ചു സമയം അവിടെ ഇരുന്നു ,.മഴ തോര്‍ന്നു ,,


 അടുത്ത മഴയ്ക്ക് മുന്പ് അവിടന്ന് ഇറങ്ങുവാന്‍ തീരുമാനിച്ചു ,




ഇപ്പൊ കുറച്ച ആള്‍ക്കാര്‍ വന്നു തുടങ്ങി
,ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ രണ്ട് കുട്ടികള്‍ ഓടി വരുന്നത് കണ്ടു 


നല്ല ഒരു ഫ്രെയിം ആയിരുന്നു പക്ഷെ എന്റെ ക്യാമറ ഞാന്‍ ഫോക്കസ് മോഡ് മാറ്റാന്‍ മറന്നു അത് കിട്ടിയില്ല ,   അങ്ങനെ ,ഇനി ഒരു ദിവസം കൂടി ഇവിടെ വരണമെന്നുണ്ട് , ഒളപ്പമണ്ണ മനയോട് തല്‍കാലം വിട പറഞ്ഞു ഞങ്ങള്‍ വീടിലേക്ക്‌ തിരിച്ചു..

Wednesday, June 22, 2016

കിണ്ണക്കരയിലെ നീലക്കുറിഞ്ഞി തേടി ഒരു യാത്ര..

കിണ്ണക്കരയിലെ നീലക്കുറിഞ്ഞി തേടി ഒരു യാത്ര..

എടാ അട്ടപാടിയില്‍ നിന്നും കുറച്ചു ഉള്ളിലോട്ട് പോയാല്‍ എവിടെയോ ഒരു സ്ഥലത്ത് നീലക്കുറിഞ്ഞി പൂത്തിട്ടുണ്ട് കാണാന്‍ പോയാലോ ?

ഈ ചോദ്യത്തില്‍ നിന്നും പെട്ടെന്ന് ഉണ്ടായ ഒരു ബൈക്ക് ട്രിപ്പ്‌ ::
മഞ്ചേരി നിന്നും അട്ടപാടി ,മഞ്ഞൂര്‍ , ഊട്ടി ..സാഹസികത ഇഷ്ടപ്പെടുന്ന, നീണ്ട ബൈക്ക് യാത്രകളെ സ്നേഹിക്കുന്ന
കേരളത്തിലെ ചെറുപ്പക്കാർ ഒരിക്കലെങ്കിലും യാത്ര ചെയ്യാൻ കൊതിക്കുന്ന ഒരിടം
ഞങ്ങള്‍ രണ്ടു ബൈക്കില്‍ നാല് പേരും ഹെല്‍മെറ്റ്‌ ധരിച്ചു വളരെ സേഫ് ആയി മഞ്ചേരി യില്‍ നിന്നും 7 മണിക്ക് യാത്ര തുടങി ..

മണ്ണാര്‍ക്കാട് >>

മണ്ണാര്‍ക്കാട് നിന്നും അട്ടപ്പാടി വഴി ആണ് പോകേണ്ടത് ,മണ്ണാര്‍ക്കാട് എത്തി ഒരു ഹോട്ടലില്‍ കയറി ചായ കുടിച്ചു
ചുമ്മാ മനോരമ പത്രം എടുത്തു ..ഭാഗ്യം നോക്കണേ ..!!!!! ഫസ്റ്റ് പേജില്‍ തന്നെ മഞ്ഞ്ജൂരിലെ കിണ്ണകരയില്‍ നീലക്കുറിഞ്ഞി പൂത്തു എന്ന വാര്‍ത്ത‍.. അത് കണ്ടപ്പോളാണ്
ഞങ്ങള്‍ക്ക് ആസ്വസമായത് അത് വരെ എവിടെയാണ് നീലക്കുറിഞ്ഞി ഉള്ളത് എന്ന് ഞങ്ങള്‍ക്ക് അറിയില്ലായിരുന്നു ..ഞങ്ങള്‍ യാത്ര തുടര്‍ന്നു..
മണ്ണാർക്കാട്‌ നിന്നും അട്ടപ്പാടിയിലേക്കുള്ള വഴികൾ തികച്ചും 



മനോഹരമായിരുന്നു ..നാട്ടുവഴികളും പച്ച വിരിച്ച നെല്‍പ്പാടങ്ങളും, ഗ്രാമ ഭംഗി കണ്ടു കഴിഞ്ഞപ്പോളെക്കും ചുരം തുടങ്ങി ,
നല്ല തണുത്ത അന്തരീക്ഷം ഒരു വശത്ത് അഗാധമായ കൊക്കകളും മറു വശത്ത് മലകളും ,
,ചെറിയ വെള്ളചാട്ടങ്ങളും .

 ഇവടന്നുള്ള യാത്ര കുറച്ച പേടിച്ചു ഞങളുടെ ബൈക്ക് ചെയിന്‍ ലൂസ് ആയി .
ഞായറാഴ്ച ആയതിനാല്‍ ഒരു വര്‍ക്ക്‌ ഷോപ്പും ഉണ്ടാവില്ല .


.കുറെ ദൂരം സഞ്ചരിച്ചു കഴിഞ്ഞപ്പോൾ സൈലന്റ് വാലി നാഷണൽ പാർക്കിന്റെ ബോർഡ്‌ കണ്ടു.

<<മുക്കാലി >>

മുക്കാലി എന്നാണ് ഈ സ്ഥലത്തിന്റെ പേര്. കുറച്ചു പെട്ടിക്കടകളും മറ്റും ഉള്ള, കുറെ ജീപ്പുകൾ കിടക്കുന്ന ഒരു ചെറിയ ജങ്ക്ഷൻ.വര്‍ക്ക്‌ ഷോപ്പ് തിരഞ്ഞു കുറെ സമയം .


.ഭാഗ്യം എന്ന് പറയട്ടെ ഒരു വര്‍ക്ക്‌ ഷോപ്പ് മറ്റെന്തോ ആവശ്യത്തിനു തുറന്നിരുന്നു.. ബൈക്ക് നന്നാക്കി യാത്ര തുടങ്ങി..
അട്ടപ്പാടിഎത്തി ..


അട്ടപ്പാടി എന്ന സ്ഥലപ്പേര് കേൾക്കുമ്പോൾ ആദ്യം ആളുകളുടെ മനസ്സിൽ വരുന്നത് ആദിവാസികളും അവരുടെ ഓല മേഞ്ഞ കുടിലുകളും ഒക്കെ ആണ്.
പക്ഷെ ഇപ്പോഴത്തെ അട്ടപ്പാടിയുടെ രൂപം അതല്ല . ഓലക്കുടിലുകൾക്ക് പകരം ചെറിയ ടെറസ്സ് വീടുകൾ..

<<താവളം >>

അട്ടപ്പാടി കഴിഞ്ഞു താവളം എന്ന സ്ഥലത്തില്‍ എത്തി .ഇവിടെ നിന്നും മുള്ളി എന്ന സ്ഥലത്തിലെക്കുള്ള റോഡിലുടെ യാത്ര തുടങ്ങി വിജനമായ നാട്ടു വഴികള്‍ ,ഇപ്പോളെങ്കിലും ആരേലും കണ്ടാലായി ..


വഴിയില്‍ നിറയെ നെല്ലി,പേരക്ക തോട്ടങ്ങള്‍ ,ഒരു മയിലിന്റെ കണ്ടപ്പോള്‍ ബൈക്ക് നിര്‍ത്തി .മയില്‍ എന്റെ ക്യാമറക്ക് മുഖം കൊടുകാതെ സ്ഥലം വിട്ടു



..പേരക്ക തോട്ടത്തില്‍ നിന്നും രണ്ടു പേരക്ക കട്ട് പറച്ചു തിന്നു .
.
കട്ട്
പറച്ചു കൊണ്ടാണോ എന്തോ നല്ല ടേസ്റ്റ് ഉണ്ടായിരുന്നു
 ,ഞങള്‍ അ ഗ്രാമത്തിലൂടെ യാത്ര തുടര്‍ന്നു ..പൂര്‍ണമായി പച്ചപ്പില്ലാത്ത വഴികളും കുന്നുകളും 



അതിനു മുകളില്‍ കാറ്റാടി യന്ത്രങ്ങള്‍ ,ഒരു പുഴ ഞങള്‍ പോകുന്ന വഴിയിലൂടെ ഒഴുക്കുന്നുണ്ട് ..


<<മുള്ളി>>

മനുഷ്യവാസം ഒട്ടും ഇല്ലാത്ത ആ വിജന പാതകളിലൂടെ സഞ്ചരിച്ചു മുള്ളി എന്ന സ്ഥലത്ത് എത്തി. മുള്ളിയിലാണ് ചെക്ക്‌ പോസ്റ്റ്‌ ഉള്ളത്.
ഇനി തമിഴ്നാട്ടിലൂടെ ആണ് യാത്ര. മുള്ളി കഴിഞ്ഞു കുറെ ദൂരം വളരെ മോശം ആയ റോഡുകൾ ആണ്. വെറും കല്ലുകൾ മാത്രം ഉള്ള, റോഡ്‌ എന്ന് പറയാൻ പറ്റാത്ത തരത്തിൽ ഉള്ള റോഡ്‌ ആയിരുന്നു അത് .
ആ റോഡിലൂടെ കുറെ ദൂരം സഞ്ചരിച്ചു വീണ്ടും ഒരു ചെക്ക്‌ പോസ്റ്റിൽ എത്തി.



 തമിഴ്നാടിന്‍റെ വകയാണ് അത്, ഞങള്‍ ബൈക്ക് നിര്‍ത്തി രെജിസ്റ്ററില്‍ പേര് എല്ലാം കൊടുത്തു ..ഗാര്‍ഡ് അടുത്ത ചോദ്യം ..എന്തായിരിക്കും ?
പൈസ തന്നെ രണ്ടു ബൈക്കിനും കൂടി 100 രൂപ ചോദിച്ചു ..ഞങള്‍ 50 രൂപ കൊടുത്തു .അങ്ങിനെ ആ ചെക്ക്‌ പോസ്റ്റും കടന്നു വീണ്ടും യാത്ര മഞ്ഞൂരിലേക്ക് തുടർന്നു ..
കാട്ടു വഴികളിലൂടെ കുറെ ദൂരം വണ്ടി ഓടി കഴിഞ്ഞപ്പോൾ ഹെയർ പിൻ വളവുകളുടെ തുടക്കം ആയി. 43 ഹെയർ പിൻ വളവുകൾ ആണ് മഞ്ഞൂരിലേക്ക് ഉള്ളത് . 




സൌത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഹെയർ പിൻ വളവുകൾ ഉള്ളത് ഇവിടെ ആണ് എന്നും അത് റെക്കോർഡ്‌ ആണ് എന്നും പറയുന്നുണ്ട് സത്യം ആണോ അറിയില്ല കേട്ടോ !

വളഞ്ഞ പുളഞ്ഞ വഴികളും താണ്ടി വണ്ടി അല്‍പ്പം കയറിയപ്പോഴേക്കും തണുപ്പ് അനുഭവപ്പെട്ടു തുടങ്ങി. ഒരു വശത്ത് അഗാധമായ കൊക്കകൾ, മറുവശത്ത് ഉയരം അറിയാത്ത മലനിരകൾ.


അങ്ങകലെ ഒരു വലിയ മലയുടെ ഉച്ചിയിൽ പൊട്ടിന്റെ വലിപ്പത്തിൽ കുറച്ചു വീടുകൾ കണ്ടു. അതാണ്‌ മഞ്ഞൂർ എന്ന് തോന്നി.
മഞ്ഞൂരിലേക്കുള്ള റോഡുകൾ എല്ലാം നല്ലതും, വഴിയിൽ വാഹനങ്ങൾ വളരെ കുറവും ആയിരുന്നു. ഒന്നോ രണ്ടോ വാഹനങ്ങൾ മാത്രം ഞങ്ങളെ കടന്നു പോയി
.കടന്നു വന്ന വഴിയിലോ, പോകാനുള്ള വഴിയിലോ വണ്ടി കേടായാൽ ചിലപ്പോൾ നന്നാക്കിയെടുക്കാൻ ഒരാളെ പോലും അവിടെ കിട്ടുകയില്ല

എന്നാലോചിച്ചപ്പോൾ ആണ് ഈ യാത്രയിലെ സാഹസികത മനസ്സിലായത്‌ .
പോകുന്ന വഴിയിൽ വൈദ്യതി ഉത്പാദിപ്പിക്കുന്നതിനായി ഒരു വലിയ മലയിൽ നിന്നും വെള്ളം കൊണ്ട് വരുന്ന വലിയ പെൻ സ്റ്റോക്ക്‌ പൈപ്പുകൾ കണ്ടു. താഴെ വൈദ്യതി ഉത്പാദിപ്പിക്കുന്ന സ്ഥലവും.

<<മഞ്ഞൂർ >>


നാല്പത്തി മൂന്നു ഹെയർ പിൻ വളവുകൾ താണ്ടി അവസാനം ഗെദ്ധ എന്ന സ്ഥലവും പിന്നിട്ടു ഒടുവിൽ മഞ്ഞൂരിലെത്തി. അവിടെ നല്ല തണുപ്പ് തുടങ്ങിയിരുന്നു.ഊട്ടിയിലും കൊടൈക്കനാലിലും കാണപ്പെടുന്ന അതെ തണുപ്പ്.


സമയം ഏതാണ്ട് മൂന്നു മണി ,ചെറിയ മഴ തുടങ്ങി ..ഇവിടെ നിന്നും കിണ്ണക്കരയിലെത്താന്‍ ഇനിയും 20 കിലോമീറ്റര്‍ സഞ്ചരികണം മുപതോളം ചെറിയ ഹെയര്‍ പിന്‍ വളവുകള്‍ താണ്ടി യാത്ര തുടര്ന്നു,ചുറ്റും
തേയില കുന്നുകളും ഇടക്കിടെ തേയില ഫാക്ടറികളും .വഴി ഒരു വിജനമായ കാട്ടുപാതയിലെത്തി ,കരുത്ത് ഇരുണ്ട കാട്ടുവഴികള്‍ ,റോങ്ങ്‌ ടേണ്‍ എന്ന ഇംഗ്ലീഷ് സിനിമയില്‍ കാണുന്ന പോലെ ഉള്ള സ്ഥലങ്ങള്‍ .
രണ്ടു മാനുകള്‍ ഞങ്ങളുടെ ബൈക്കിന്റെ സൌണ്ട് കേട്ടപോള്‍ ഓടി മറഞ്ഞു .നല്ല മഴ പെയ്തു ഞങള്‍ ബൈക്ക് നിറുത്തി ഒരു മരച്ചുവട്ട്ടില്‍ വിശ്രമിച്ചു ,നല്ല വിശപ്പ് കയ്യില്‍ ഉണ്ടായിരുന്ന ആപ്പിളുകള്‍ കഴിച്ചു യാത്ര തുടര്ന്നു
<<കിണ്ണക്കര>>

,.അങ്ങനെ കുറച്ചു ദൂരം കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ കിണ്ണക്കരയിലെ താഴവാരത്തില്‍ എത്തി ,


അതാ പൂത്തുലഞ്ഞു നില്‍കുന്ന നീലക്കുറിഞ്ഞികള്‍ ഒരു കുന്നു നിറയെ കുറുഞ്ഞി പൂക്കള്‍.


മഴ കാരണം അതികം ഫോട്ടോകള്‍ എടുക്കാന്‍ പറ്റിയില്ല ..



കുറച്ച നേരം അവിടെ ചിലവഴിച്ചു
 

,കയ്യില്‍ കുറച്ച് നീലക്കുറിഞ്ഞി പൂക്കളുമായി അവിടെ നിന്നും ഊട്ടി വഴി നാട്ടിലേക്ക് തിരിച്ചു ...



Tuesday, December 22, 2015

എന്‍റെ ക്യാമറ കാഴ്ചകള്‍ ഒരു തുടക്കം


വളരെ കാലത്തെ ആഗ്രഹമായിരുന്നു ഒരു ക്യാമറ വാങ്ങിക്കണമെന്ന് .ഒരു ക്യാമറ വാങ്ങുവാന്‍ എനിക്ക് പ്രചോദനം ആയത്  ഇന്റര്‍നെറ്റില്‍ ഉള്ള ചില ഗ്രിഹാതുരത്വം ഉണര്‍ത്തുന്ന ഗ്രാമീണ ചിത്രങ്ങളാണ്‌ ..ക്യാമറ വാങ്ങി ..അടുത്ത ലക്ഷ്യം ചിലഅപ്രകാരമുള്ള (ഗ്രിഹാതുരത്വം ആണേ ) ചിത്രങ്ങള്‍ ആയിരുന്നു,
നെല്‍പാടങ്ങള്‍,നാട്ടുവഴികള്‍,ഇല്ലങ്ങള്‍,മനകള്‍ എന്നിവ ആയിരുന്നു മനസിലെ ഫ്രെയിം .. ഇന്ന് ഇതെല്ലം ഇന്ന് കണ്ടെത്താന്‍  കുറച്ച് ബുദ്ധിമുട്ടാണെന്ന് എല്ലാവര്ക്കും അറിയാം എന്ന് കരുതുന്നു ...അങനെ  എന്‍റെ ഗ്രാമ കാഴ്ചകള്‍ തേടി ഉള്ള യാത്ര വിവരങ്ങളും ചിത്രങ്ങളും ആണ് ഞാന്‍ ഇവിടെ അപ്‌ലോഡ്‌ ചെയ്യുന്നത് ..

 ആദ്യ ലക്‌ഷ്യം മറനാട്ട് മന
 അങ്ങനെ ഞാനും എന്‍റെ കൂടുകാരന്‍ (പേര് ഐസക്) കൂടി രാവിലെ .9 മണിക്ക് എന്‍റെ നാടായ തിരുവാലിയില്‍ (മലപ്പുറം ജില്ല) നിന്നും യാത്ര തുടങ്ങി , പാണ്ടിക്കാട് അടുത്തുള്ള മറനാട്ട് മന ആയിരുന്നു ലക്‌ഷ്യം, വണ്ടൂര്‍ നിന്നും പെരിന്തല്‍മണ്ണ റോഡില്‍ നിന്നും ചെമ്പ്രശ്ശേരി അടുത്താണ് ഈ മന സ്ഥിതി ചെയ്യുന്നത് , ഞങള്‍ അവിടെ എത്തി  , മനയുടെ ഗേറ്റ് നു മുന്പ് ഒരു വലിയ അരയാല്‍ മരം ,കോട്ടമതിലുപോലെ ഇരുവശവും

മുന്‍ഭാഗം

ഉയര്‍ന്നുനില്‍ക്കുന്ന  മതില്‍ ,ഇവിടെ ഫോട്ടോഗ്രഫി കുഴപ്പം ആകുമോ എന്ന് കരുതി ഞാന്‍ വളരെ സൂക്ഷിച്ചാണ് എടുത്തത്‌  
മറനാട്ട് മന എന്നാണ് ഈ മനയുടെ പേര്. മറാട്ട് മനയെന്നും പറയുന്നവരുണ്ട്. പതിനാറ് കെട്ടുകളാണ് ഈ മനയ്ക്കുള്ളത്.പതിനാറ് കെട്ടുകളാണ് ഈ മനയ്ക്കുള്ളത്. നാലുകെട്ട് തന്നെ നാലെണ്ണം ചേരുമ്പോഴാണ് പതിനാറ് കെട്ടാകുന്നത്. കമല്‍ സംവിധാനം ചെയ്ത ഗസല്‍ എന്ന സിനിമയിലടക്കം പല പ്രമുഖ സിനിമകളിലും നിങ്ങളീ മനയുടെ പൂമുഖമടക്കമുള്ള ചില ഭാഗങ്ങള്‍ കണ്ടിരിക്കും.
പൂമുഖം
ഷൂട്ടിങ്ങിനായി  ഇപ്പോള്‍  വിട്ടുകൊടുക്കാറില്ല.നാലിലൊരു നാലുകെട്ടിനകത്ത് പൂജയും തേവാരവുമെല്ലാം കൃത്യമായി നടക്കുന്ന ഒരു ദേവപ്രതിഷ്ഠയുണ്ട് എന്നതാണ് അതിന്റെ ഒരു പ്രധാന കാരണം.

പൂജ ഉള്ളതിനാല്‍ മനക്ക് ഉള്ളിലെ പ്രവേശനവും മറ്റും സാധ്യമല്ല എന്ന് മനസിലായി അനുവാദം ചോദിച്ചിട്ടാണ് അവിടത്തെ പുറത്ത് കഴച്ചകള്‍ കണ്ടത് , എന്‍റെ ഫോട്ടോഗ്രഫി നടക്കും എന്ന് എനിക്ക് തോന്നിയില്ല , നിരാശനായി ഞാന്‍ ക്യാമറ ബാഗില്‍ തന്നെ  വച്ചു ..കുറച്ചു സമയം അവിടെ ചിലവഴിച്ചു,അവിടന്ന്ഇറങ്ങി





അടുത്ത ലക്‌ഷ്യം  പൂന്താനം ഇല്ലം 

പൂന്താനം ഇല്ലം സ്ഥിതി ചെയ്യുന്നത് പെരിന്തൽമണ്ണയിൽ നിന്നും നിലമ്പൂർ റോഡിൽ ഏകദേശം 6 കി.മി അകലെ പൂന്താനം എന്ന സ്ഥലത്താണ്.

അങനെ 12 മണിയോടെ അടുത്ത ലക്ഷ്യമായ പൂന്താനം ഇല്ലത്തിന്റെ മുറ്റത്ത് എത്തി ,ജീർണ്ണാവസ്ഥയിലായിരുന്നുവെങ്കിലും ഇപ്പൊൾ സർക്കാർ ഏറ്റെടൂത്ത് പുനരുദ്ധാരണം നടത്തി വരുന്നു ,
ആരെയും കാണുനില്ല ,മനസ്സില്‍ കണ്ട ചിത്രം അല്ല  നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന കാഴ്ചകള്‍ എല്ലാം മങ്ങി , മുറ്റം നിറയെ ഇന്റര്‍ലോക്ക് കട്ടകള്‍ പതിച്ചു സുന്ദരമാകിയിടുന്ദ് ,


ബാകി ഉള്ള എല്ലാം തന്നെ വളരെ വൃത്തിയായി സൂക്ഷിച്ചിട്ടുണ്ട് ,ഇല്ലത്തില്‍ ആരെയും കാണാത്തതിനാല്‍ ഉള്ളിലേക്കുള്ള പ്രവേശനം ഇവിടെയും നടന്നില്ല ,എന്‍റെ  കൂടുകാരനു മനയും അവിടത്തെ അന്തരീക്ഷവും നല്ല ഇഷ്ടമായി തോനുന്നു അവന്‍ അവിടെ ഒന്ന്
മയങ്ങാന്‍ കിടന്നു, ഞാന്‍ ചുറ്റുപാടും നടന്നു നടന്നു ഫോട്ടോ എടുത്തു


ചിത്രം ഒന്നും ശരിയായില്ല സാരമില്ല ക്യാമറ പഠിച്ചു വരുന്നതെ ഉള്ളു ,ഇല്ലത്തിന്റെ ഉള്ളിലേക്ക് ഉള്ള പ്രവേശനം നടക്കാത്ത ദേഷ്യത്തില്‍ ഞാന്‍ ഒരു ജനവാതിലൂടെ ഉള്ളിലേക്ക് നോക്കി ,
 ഒരു ചെറിയ നടുമുറ്റം ,പിന്നെ ഒരു വാതിലില്‍ കൃഷ്ണ വിഗ്രഹം , അത് കണ്ടപ്പോള്‍ ഞാന്‍ എന്‍റെ ക്യാമറ എടുത്തു ജനവാതിലൂടെ ഒരു ഫോട്ടോ എടുത്തു , 



ക്യാമറ എടുത്ത് വച്ച .വീണ്ടും കുറച്ച് സമയം  കറങ്ങി , 
പുതു തലമുറക്ക് മനസിലാവാന്‍ എന്നാണ് തോന്നുന്നു പത്തായ പുര എന്നൊക്കെ ബോര്‍ഡ്‌ എഴുതി വച്ചിട്ടുണ്ട്,  

ചില ചിത്രങ്ങള്‍
പത്തായപുര

 
പത്തായപുര


ഇല്ലത്തിന്റെ പിന്‍ഭാഗം

പത്തായപുരയുടെ പിന്‍ഭാഗം

കിളി വാതില്‍


മനസ്സില്‍ നല്ലതെന്ന് തോന്നിയ ഒരു ഫ്രെയിം  ഒന്നും
തന്നെ കിട്ടിയില്ല ,വീണും നിരാശനായി എങ്കിലും വിട്ടില്ല അടുത്ത ലക്‌ഷ്യം പാലക്കാട്‌ .. കുറച്ച വയല്‍ പാടങ്ങള്‍ ,പിന്നെ നമ്മുടെ പ്രസസ്തമായ വരിക്കാശേരി മന    
അടുത്ത  ലക്ഷ്യം വരിക്കാശേരി മന 

 12.40 നു ഞങള്‍ അടുത്ത  lലക്ഷ്യമായ  വരിക്കാശേരി മനയിലേക്ക്തിരിച്ചു,പാലക്കാട്‌ അല്ലെ വയല്‍ പാടങ്ങള്‍ഒക്കെയാണ് മനസ്സില്‍ ,പക്ഷെ എവിടേം അങ്ങനെ ഉള്ള ഒരു വയല്‍ ഒന്നും കണ്ടില്ല,,പട്ടാമ്പി കഴിഞ്ഞു ,ചെറിയ ഒരു പാട ശേഖരം  , 


അവിടെ ഇറങ്ങി ,പാടത്തിനു അറ്റത്ത് ഒരു ഓടിട്ട വീട് ,കണ്ടപ്പോള്‍ രസം തോന്നി,പക്ഷെ നട്ടുച്ച സമയം ആയതിനാല്‍ ചിത്രത്തിന് അത്ര രസം പോര  ,
വല്ലതും കിട്ടോ എന്ന് നോക്കാനുള്ള എന്‍റെ ശ്രമം 






എന്‍റെ കൂട്ടുകാരന്‍ ഐസക്ക്

വരിക്കാശേരി മന

അങനെ വരിക്കാശേരി മന എത്തി ,ഈ മനയെ പറ്റി  അധികം പറയണ്ട കാര്യമില്ലല്ലോ , എന്നാലും പറയാം ലെ .

,മലയാള സിനിമയുടെ മെയിന്‍ ഷൂട്ടിംഗ് ലൊക്കേഷന്‍ ആണ് ഇത് ,125 ഇല്‍ പരം ചിത്രങ്ങള്‍ ഇവിടന്നു എടുത്തിട്ടുണ്ട്
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ മനയാണിത്. പാലക്കാട്ടെ ഒറ്റപ്പാലത്ത് മനിശേരി  യില്‍ സ്ഥിതിചെയ്യുന്നു. മനിശേരി മന എന്നും പേര് ഉണ്ടെന്നാണ് തോന്നുന്നത് ,ഇപ്പോള്‍ ഉള്ള മനയ്ക്ക് നൂറു വര്‍ഷം പഴക്കമാണുള്ളത്.നാലുകെട്ട് ഉള്ള മന  വാസ്തുവിദ്യയില്‍ കേമനായ വേളനെഴി നമ്പൂതിരി പണിതീര്‍ത്തതാന്.യഥാര്‍ത്ഥ ഇല്ലം, പറയിപെറ്റ പന്തിരു കുലത്തിലെ പെരുന്തച്ചന്‍ ആണ് പണിതത്‌. പൂമുഖം 60 വര്‍ഷത്തെ പഴക്കമുള്ളതാണ്.നാലുകെട്ടും,പത്തായപ്പുരയും ഇപോഴും ഉണ്ട്. 4.5 ഏക്കറില്‍ ആയിരുന്നു മന ഇരുന്നിരുന്നത്. ഊട്ടുപുര, കച്ചേരിപ്പുര, കുളപ്പുര എന്നിവയും, 2 കുളങ്ങളും, 6 കിണറുകളും ഉണ്ടായിരുന്നു. കൂടാതെ ശ്രീ പയൂര്‍ ഭട്ടതിരിപ്പാട് പണിതീര്‍ത്ത മൂന്നു ക്ഷേത്രങ്ങളും ഉണ്ട്. ശിവനും, വിഷ്ണുവും, അയ്യപ്പനും ആണ് പ്രതിഷ്ഠ. ഈ ക്ഷേത്രങ്ങള്‍ പിന്നീട് 1942 -ല്‍ ശ്രീ മാന്നാനംപ്പാട്ട് നമ്പൂതിരി പുനര്‍നിര്‍മിച്ചു.
മനയുടെപിന്‍ഭാഗം ,ഇതിലൂടെ ആണ്സന്തര്‍ശകര്‍ക്ക് ഉള്ള വഴി

 ഞാന്‍ ഇവിടെ മുന്പ് വന്നിടുണ്ട് ,പക്ഷെ ഇന്ന് ഞാന്‍ കണ്ടപ്പോള്‍ അന്ന് കണ്ട രൂപമേ അല്ല ,മന മുഴുവന്‍ വേറെ ലുക്ക്‌ , കാര്യം അന്വേഷിച്ചപ്പോളാണ് മനസിലയത് അവിടെ ജയറാമിന്റെ പുതിയ ഒരു ചിത്രത്തിന്റെ ഷൂട്ടിംഗ് നു വേണ്ടി ഉള്ള സെറ്റ് ഇട്ടതായിരുന്നു " മൈലാഞ്ചി മൊഞ്ചുള്ള വീട് "എന്നാണ് സിനിമയുടെ പേര് എന്ന് അവിടന്ന് ചിലര്‍ പറയുന്നത് കേട്ടു ,
മൈലാഞ്ചി മൊഞ്ചുള്ള വീട് എന്ന സിനിമക്ക് വേണ്ടി ഉണ്ടാക്കിയ്യ സെറ്റ് 
125ൽപരം സിനിമകളുടെ ചിത്രീകരണത്തിന് വേദിയായ വരിക്കാശേരി മന ആദ്യമായാണ് മുസ്ലിം തറവാടായി മുഖം മാറുന്നത്
 
ഞാന്‍ മുന്പ് വന്നപ്പോള്‍ എടുത്ത മനയുടെ ചിത്രം


 ഷൂട്ടിംഗ് തീര്‍ന് സെറ്റ് മാറുവാനുള്ള പണികള്‍ അവിടെ നടക്കുന്നുണ്ടായിരുന്നു ,ഞാന്‍ ക്യാമറ എടുത്തില്ല കാരണം സിനിമ സെറ്റ് ആയതിനാല്‍ ക്യാമറ കൊണ്ട് ഫോടോ എടുക്കുന്നതിനു  സമ്മതിച്ചില്ല .
ഇത് മുഴുവന്‍ സെറ്റ് ആണ്


അത്ര നന്നായി തോന്നാത്തത് കൊണ്ട് തല്‍കാലം മൊബൈലില്‍ എടുത്തു ,ഏതായാലും മനയുടെ ഉള്ളില്‍ കേറാനുള്ള പദ്ധതി നടന്നില്ല ,കാരണം അവിടെ " പ്രിഥ്വിരാജ് ന്റെ എന്ന് നിന്റെ മൊയ്തീന്‍ "ഷൂട്ടിംഗ് സെറ്റ്  നിര്‍മാണം ആയിരുന്നു, 




മനയുടെ ഗ്രിഹാതുരത്വം ഫ്രെയിം എടുകാനുള്ള  ആഗ്രഹം നടന്നില്ല ,വീണ്ടും നിരാശനായി ഞങള്‍ അവിടെ നിന്നും യാത്ര തിരിച്ചു .


.സമയം ഏതാണ്ട് അഞ്ച് മണി , മനിശേരി യില്‍ നിന്നും ഞങ്ങള്‍ യാത്ര തുടങ്ങി ഇവിടെ അടുത്ത ഒരു പഴയ കൊട്ടാരം ഉണ്ടെന്നു ആരോ പറയുന്നത് കേട്ടിരുന്നു ,ഞാന്‍ ബൈക്ക് നിറുത്തി അനേഷിച്ചു ,സംഭവം ശരി തന്നെ ആണ് കവളപാറ കൊട്ടാരം എന്നാണ് പേര് ,അത് അവിടെ അടുത്ത് തന്നെ അന്നെന്നാണ് പറഞ്ഞത്  ,അടുത്തായതിനാല്‍ ഭക്ഷണം കഴിച്ചു അവിടേം കൂടി പോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു
 കവളപ്പാറ കൊട്ടാരം

 കൂനത്തറയിൽ കവലയിൽ നിന്നും നിന്നും രണ്ടു കിലോമീറ്റർ മാറി ആര്യങ്കാവ് അമ്പലത്തിനു അടുത്താണ് കവളപ്പാറ കൊട്ടാരം സ്ഥിതി ചെയ്യുന്നത്, മനോഹരമായ ഗ്രാമാന്തരീക്ഷം.ആറാം തമ്പുരാൻ,ബസ്‌ കണ്ടക്ടർ തുടങ്ങിയ സിനിമകളിലെ ചില ഭാഗങ്ങൾ ആര്യൻകാവ് ഭാഗത്ത് നിന്നാണ് എടുത്തിട്ടുള്ളത് ..

വഴിയിലൂടെ ചോദിച്ചു ചോദിച്ചു ഞങ്ങൾ അവസാനം കവളപ്പാറ കൊട്ടാരത്തിന്റെ മുറ്റത്ത് എത്തി.. ഒരു പ്രേതാലയം പോലെ ആണ് തോന്നുന്നത്, അകെ പൊളിഞ്ഞി കാട് പിടിച്ചു  നിൽകുന്നു..


ഞാൻ കുറച്ച സമയം അതിനു ചുറ്റുപാടും നടന്നു...കവളപാറ കൊട്ടാരത്തിന് ഏകദേശം 400 വര്ഷത്തിലേറെ പഴക്കമുണ്ട്.96 ഗ്രാമങ്ങളുടെ അധിപനായിരുന്ന മൂപ്പില്‍ നായരുടെ ഉടമസ്ഥയിൽ ആയിരിന്നു ഈ കൊട്ടാരം, സ്വത്ത്‌ തര്ക്കതിന്റെ പേരില് റിസീവര് ഭരണത്തിൽ ഉള്ള ഈ കൊട്ടാരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ പരമ ദയനീയം ആണ് .


.മുൻ ഭാഗവും,ഊട്ടു പുരയും മാത്രമേ ഇന്ന് കാണാൻ കഴിയുള്ളൂ ,ചുറ്റും കാട് മൂടി കിടക്കുകയാണ്, കുറച്ച കൂടി കഴിഞ്ഞാൽ പൂര്ണമായും ഈ കൊട്ടാരം നഷ്ടമാകും ..


അടുത്ത തലമുറയ്ക്ക് ചരിത്രം പഠിക്കാൻ വേണ്ടിയെങ്കിലും ഇത് സംരക്ഷിക്കാമായിരുന്നു..



കൊട്ടാരത്തിൽ വിലപിടിപ്പുള്ള വല്ല വസ്തുക്കളും ഉണ്ടായിരുന്നു എങ്കിൽ ഒരു പക്ഷെ സംരക്ഷിക്കപെട്ടേനെ അല്ലെ ? മൊത്തം കാട് പിടിച്ച് കിടക്കുന്നത് കൊണ്ട് പാമ്പിന്റെ ശല്യം ഉണ്ടെന്നു അതിലൂടെ വന്ന ഒരു നാട്ടുകാരൻ പറഞ്ഞു..അടുത്ത ലക്‌ഷ്യം ഒളപ്പമണ്ണ മന ആയിരുന്നു ,പക്ഷെ ഇനി നിവർത്തി ഇല്ല ,സന്ധ്യ  ആയി,ഒളപ്പമണ്ണ ഇനി അടുത്ത തവണ ആകാമെന്ന് പറഞ്ഞു  ഞങ്ങൾ അവിടെ നിന്നും വീട്ടിലേക്ക് യാത്ര തിരിച്ചു..