Monday, September 26, 2016

വെള്ളിനേഴിയിലെ ഒളപ്പമണ്ണ മന യിലേക്ക്

                           ഒരു ഒഴിവുദിവസം പതിവുപോലെ ഞാന്‍ 8 മണിക്ക് എണീറ്റു ,ഇന്ന് അടുത്ത എവിടെയെങ്കിലും പോണം എന്നായിരുന്നു മനസ്സില്‍ ,ചായകുടി എല്ലാം കഴിഞ്ഞു ,എന്റെ കൂട്ടുകാരന്‍ ഐസക്ക് നെ വിളിച്ചു ,റെഡി ആയി നില്ക്കാന്‍ പറഞ്ഞു..
ഞാന്‍ എന്റെ ബൈക്കില്‍ വീട്ടില്‍ നിന്നും ഇറങ്ങി,മഞ്ചേരി എത്തി കൂട്ടുകാരനെ എടുത്തു.. പ്രത്യേകിച്ച് ഒരു പ്ലാനും ഉണ്ടായിരുന്നില്ല ,അപ്പോളാണ് എനിക്ക് വെള്ളിനേഴി എന്ന സ്ഥലത്തിന്റെ കാര്യം ഓര്മ വന്നത് ,ഒരു ഷൂട്ടിംഗ് ലൊക്കേഷന്‍ ആണെന്ന് കേട്ടിടുണ്ട് ,ഗ്രാമീണഭംഗി  ഉള്ള ഒരു നാട്ടിന്‍പുറത്തിനു ചേര്‍ന്ന ഒരു പേരും"വെള്ളിനേഴി " ഈ പേര് എന്നെ വല്ലാതെ അകഷിച്ചു,എന്തായാലും അവിടെ തന്നെ ഇന്നത്തെ യാത്ര എന്ന് ഞാന്‍ ഉറപ്പിച്ചു.
 
അങ്ങനെ യാത്ര തുടര്‍ന്ന് മഞ്ചേരിയില്‍ നിന്നും പെരിന്തല്‍മണ്ണ ചെർപുളശ്ശേരി റോഡില്‍ അടുത്താണ് വെള്ളിനേഴി എന്ന സ്ഥലം ഉള്ളത് , ഞങ്ങള്‍ തൂത കഴിഞ്ഞു ചോദിച്ചു ചോദിച്ചാണ് പോയത് ,അങ്ങനെ ഞങ്ങള്‍ മങ്ങാട് എന്ന സ്ഥലത്തെത്തി ,അവിടെന്നിന്നും വഴി ചോദിച്ചു ,, മങ്ങാട് നിന്നും കുറച്ചു ഉള്ളിലേക്കാണ് വെള്ളിനേഴി ,

ഒരു പുഴയുടെ അടുത്തുള്ള റോഡാണ് ,വിജനമായ സാധാരണ വഴി ,കാട് പിടിച്ചു കിടക്കുന്ന സ്ഥലങ്ങള്‍,ഒരു നാടന്‍ വഴി തന്നെ ,കുറച്ച കുറച്ച വീടുകള്‍, ബസ്‌ സര്‍വീസ് ഒക്കെ ഉണ്ട് ,പക്ഷെ ഒരു നെല്‍ വയല്‍ പാടങ്ങളും ഇല്ല.
ഞങ്ങള്‍ വെള്ളിനേഴി എന്ന സ്ഥലം എത്തി, ഒരു ചെറിയ ജങ്ഷന്‍ ,കുറെ പഴയ കാലത്തേ പോലെ   ഉള്ള ചായ കടകള്‍ ,ഒരു തനി ഉള്ള നാടന്‍ സ്ഥലം എനിക്ക് നല്ല ഇഷ്ടമായി ,ആയതു കൊണ്ട് തന്നെ എല്ലാവരും ഞങ്ങളെ ശ്രധിക്ക്കുന്നു ,അതികം കറങ്ങി നടന്നാല്‍ പ്രശ്നമാകുമെന്നു തോന്നി ,ഫോട്ടോ എടുക്കാന്‍ എനിക്കൊരു മടി ആയി ,,ഇവിടെ ഒന്നും കാണാന്‍ ഉണ്ടാവില്ല എന്ന് ഉറപ്പായി ഞങ്ങള്‍ ഏതൊക്കെയോ റോഡിലൂടെ പോയി ,അവസാനം ഒരു വയല്‍ പാടത്തിന്റെ അടുത്ത ഒരു കാത്തിരിപ്പ്‌ പുര കണ്ടപ്പോള്‍,ഞാന്‍ ബൈക്ക് നിര്‍ത്തി,കുറച്ച സമയം അവിടെ ഇരുന്നു ,തിരിച്ചു പോകാനായിരുന്നു പരിപാടി,
കുറച്ചു സമയം കഴിഞ്ഞപ്പോള്‍ രണ്ടു കുട്ടികള്‍ അതിലൂടെ വന്നത്  ,ഞങ്ങള്‍ അവരോട് ചോദിച്ചു ഇവിടെ വയല്പാടങ്ങള്‍ ഒക്കെ ഉള്ള സ്ഥലം വേറെ ഉണ്ടോ ന്നു ,,അവര് പറഞ്ഞു ഇല്ല ,പുഴയുടെ സൈഡില്‍ ഉണ്ട് എന്ന് പറഞ്ഞു ,, വേറെ എന്തെങ്ങിലും കാണാന്‍ ഉണ്ടോ ചോദിച്ചപ്പോഴാണ് ഒളപ്പമണ്ണ മനയുടെ കാര്യം പറഞ്ഞത് ,ഞങള്‍ വഴി ചോദിച്ചു ,ഏതായാലും മന കണ്ടിട്ട പോകാം എന്ന് , ഞങള്‍ അങ്ങോട്ട് തിരിച്ചു , അടുത്ത് തന്നെ ആണ് മന ഉള്ളത് , 

അങ്ങനെ ഞങ്ങള്‍ ഒളപ്പമണ്ണ മനയുടെ തെക്ക് ഭാഗത്തുള്ള വഴിയില്‍ എത്തി ,

മഴ ചെറുതായി പെയ്യുന്നുണ്ട് ,വേഗം മനയുടെ പൂമുഖത്ത് ഇരുന്നു ,
 വെള്ളിനേഴി യെയും ഒളപ്പമണ്ണ മനയെയും കുറിച്ച് പറയുമ്പോള്‍ 


        മഹാകവി ഒളപ്പമണ്ണയുടേ ജന്നസ്ഥലം. പാലക്കാട് ചെർപുളശ്ശേരി അടുത്ത് 'വെള്ളിനേഴി' എന്ന കലാഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു, ലൊക്കേഷൻ പറയുമ്പോ ഒറ്റപ്പാലത്തിനടുത്ത് എന്നേ പറയാറുള്ളൂ, കലാഗ്രാമം എന്ന അപരനാമത്തിലും വെള്ളിനേഴി അറിയപ്പെടുന്നു, 


വെള്ളിനേഴിയിലെ ഓരോ ഊടുവഴികളും ചെന്നെത്തുന്നത് ഒരു കലാകാരന്റെ വീട്ടിലായിരിക്കും എന്നൊരു പഴമൊഴി തന്നെയുണ്ട്‌,വെള്ളിനെഴിയിലാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള പ്രശസ്തമായ ഒളപ്പമണ്ണ മനയുള്ളത്



200 വർഷങ്ങൾക്കു മുമ്പ് കഥകളിയിലെ കല്ലുവഴിച്ചിട്ടയ്ക്ക് രൂപം നൽകിയത് ഒളപ്പമണ്ണ മനക്കാരായിരുന്നുവെന്നാണ് പഴമക്കാർ പറയുന്നത് 
 സാഹിത്യലോകത്തിനും വാദ്യലോകത്തിനം നൃത്തലോകത്തിനുമൊക്കെ വലിയ സംഭാവന ചെയ്ത ഇടമാണ്




കവി ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിപ്പാടും ബാലസാഹിത്യകാരി സുമംഗലയും ഈ മനയിലാണ് പിറന്നത്

 ഒട്ടേറെ ഹിറ്റ് സിനിമകളുടെ ലൊക്കേഷനാണ് മന. ആറാം തമ്പുരാൻ(മഞ്ജു പാട്ടു പഠിപ്പിക്കൂന്നതൊക്കെ ആ മുൻഭാഗത്താണ്), ആകാശഗംഗ, നരസിംഹം, ഇലവങ്കോട് ദേശം, നരൻ, മാടമ്പി, ദ്രോണ, ഓടോഗ്രാഫ്(തമിഴ്) എന്നീ ചിത്രങളെല്ലാം മനയിലും ചിത്രീകരിച്ചിട്ടുണ്ട്. ഏറ്റവും അവസാനമായി എന്നും നിന്റെ മൊയ്ദീനിലെ മൊയ്തീന്റെ വീടായി മാറിയതും ഒളപ്പമണ്ണ മന തന്നെ  

. മനയോടു ചേർന്നുള്ള രണ്ടു മൂന്നു തറവാടുകൾ കൂടി മലയാള സിനിമകളുടെ ഭാഗമായിട്ടുണ്ട ,ക്ഷേത്രവു കലകളും സംസ്ക്കാരവും ഒക്കെ കൂടിച്ചേര്ന്ന് മനോഹരമാക്കിയ ഒരു ഗ്രാമം


 . വെള്ളിനേഴിയുടെ പ്രൌഢിക്ക് മാറ്റു കൂട്ടി തലയുയര്ത്തി നില്ക്കുന്ന ഒളപ്പമണ്ണ മന. ഇപ്പോള് മന ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. കേരളത്തിന്റെ കലകളും പാരമ്പര്യവും രുചിയും അറിയാനെത്തുന്ന വിദേശ ടൂറിസ്റ്റുകള്ക്ക് പ്രിയങ്കരമായ ഒരിടം.

ഇത്രയൊക്കെ യാണ് മനയെ പറ്റി എനിക്ക് കിട്ടിയ വിവരങ്ങള്‍ , ചെറിയ മഴ ഉള്ള്ളതിനാല്‍  ഞങ്ങള്‍ കുറച്ചു സമയം കൂടി അവിടെ ഇരുന്നു

 മഴ തോര്‍ന്നപ്പോള്‍ ഞാന്‍ മനയുടെ ഓരോ ഭാഗത്ത്‌ നിന്നും ഫോട്ടോ എടുക്കല്‍ ആരംഭിച്ചു ,കൂട്ടുകാരന്‍ പൂമുഖത്തെ പടിയില്‍ ഇരുന്നു വിശ്രമിച്ചു ,ശാന്തമായ അന്തരീക്ഷം , ,മനയുടെ ഉള്ളിലേക്ക് പ്രവേശനം ഇല്ല എന്നാണ് എനിക്ക്  തോന്നിയത്, ആരെയും കാണുന്നുമില്ല എന്തായാലും ഞാന്‍ കുറച്ച ഫോട്ടോകള്‍ എടുത്തു,ഞാന്‍ ചുറ്റും നടന്നു ഫോട്ടോ എടുത്തു , 

അപ്പോളാണ് കുളം ശ്രദ്ധയില്‍ പെട്ടത് ,ഞങള്‍ അവിടേക്ക്  നീങ്ങി ,എല്ലാം കാട് പിടിച്ചു കിടക്കുന്നു , 




കുളവും കുളപ്പുരയും ചെറിയ ഒരു പേടി ഉണ്ടാക്കുന്ന പോലെ തോന്നി..വെളിച്ചം തീരെ ഇല്ല ,മഴ പെയ്യാന്‍ വേണ്ടി നില്‍ക്കുന്നു ,,

അല്‍പ സമയം കഴിഞ്ഞു മഴ പെയ്തു ,ഒരു എന്തൊക്കെയോ ഒരു പ്രത്യേകത തോന്നി അവിടെ ഇരുന്നപ്പോള്‍ , 

വെളിച്ചം അല്‍പ്പം കുറവായിരുന്നു ,
ഉള്ളത് വച്ചു കുറച്ച ഫോട്ടോകള്‍ എടുത്തു.
കുറച്ചു സമയം അവിടെ ഇരുന്നു ,.മഴ തോര്‍ന്നു ,,


 അടുത്ത മഴയ്ക്ക് മുന്പ് അവിടന്ന് ഇറങ്ങുവാന്‍ തീരുമാനിച്ചു ,




ഇപ്പൊ കുറച്ച ആള്‍ക്കാര്‍ വന്നു തുടങ്ങി
,ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ രണ്ട് കുട്ടികള്‍ ഓടി വരുന്നത് കണ്ടു 


നല്ല ഒരു ഫ്രെയിം ആയിരുന്നു പക്ഷെ എന്റെ ക്യാമറ ഞാന്‍ ഫോക്കസ് മോഡ് മാറ്റാന്‍ മറന്നു അത് കിട്ടിയില്ല ,   അങ്ങനെ ,ഇനി ഒരു ദിവസം കൂടി ഇവിടെ വരണമെന്നുണ്ട് , ഒളപ്പമണ്ണ മനയോട് തല്‍കാലം വിട പറഞ്ഞു ഞങ്ങള്‍ വീടിലേക്ക്‌ തിരിച്ചു..

No comments:

Post a Comment